Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Electric Car

ചാ​ർ​ജ് ചെ​യ്യു​ന്ന​തി​നി​ടെ ഇ​ല​ക്ട്രി​ക് കാ​ർ ക​ത്തി ന​ശി​ച്ചു

തി​രു​വ​ന​ന്ത​പു​രം: വീ​ട്ടു​മു​റ്റ​ത്ത് രാ​ത്രി ചാ​ർ​ജ് ചെ​യ്യു​ന്ന​തി​നി​ടെ ഇ​ല​ക്ട്രി​ക് കാ​ർ പൂ​ർ​ണ​മാ​യി ക​ത്തി ന​ശി​ച്ചു. നെ​ടു​മ​ങ്ങാ​ട് ചെ​റി​യ​കൊ​ണ്ണി ക​ട്ട​റ​ക്കു​ഴി കാ​നാ​വി​ൽ ഫെ​ബി​ന്‍റെ കാ​റാ​ണ് ക​ത്തി​യ​ത്.

രാ​ത്രി 12.30ന് ​വീ​ട്ടി​ലെ​ത്തി​യ ഫെ​ബി​ൻ കാ​ർ ചാ​ർ​ജ് ചെ​യ്യാ​ൻ ഇ​ട്ട ശേ​ഷം ഉ​റ​ങ്ങാ​ൻ കി​ട​ന്നു. പു​ല​ർ​ച്ചെ ര​ണ്ട​ര​യോ​ടെ സ്ഫോ​ട​ന ശ​ബ്ദം കേ​ട്ട് വീ​ട്ടു​കാ​ർ ഉ​ണ​ർ​ന്ന​പ്പൊ​ഴാ​ണ് കാ​ർ ക​ത്തു​ന്ന​ത് ക​ണ്ട​ത്.

നെ​ടു​മ​ങ്ങാ​ട് ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി തീ ​കെ​ടു​ത്തി ബാ​റ്റ​റി അ​ഴി​ച്ച് മാ​റ്റി. സ​മീ​പ​ത്ത് ഉ​ണ്ടാ​യി​രു​ന്ന ഇ​ല​ക്ട്രി​ക് സ്കൂ​ട്ട​റി​നും കേ​ടു​പാ​ട് സം​ഭ​വി​ച്ചു.

കാ​ർ ക​മ്പ​നി, ഇ​ൻ​ഷു​റ​ൻ​സ് അ​ധി​കൃ​ത​ർ വീ​ട്ടി​ലെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. 99 ദി​വ​സം കൊ​ണ്ട് 69,207 കി​ലോ​മീ​റ്റ​ർ കാ​ർ ഓ​ടി​ച്ച് അ​ഖി​ലേ​ന്ത്യാ പ​ര്യ​ട​നം ന​ട​ത്തി ഗി​ന്ന​സ് റി​ക്കാ​ർ​ഡി​ൽ ഇ​ടം പി​ടി​ച്ച ജി.​എ​സ്.​ മ​ണി​ക്കു​ട്ട​ന്‍റെ മ​ക​നാ​ണ് ഫെ​ബി​ൻ.

Latest News

Corehub Up